Description
യുഗങ്ങളായി ഭഗവാന്റെ പല അവതാരങ്ങളും ഈ ലോകത്തുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ സു വർണ്ണാവതാരമായ ഭഗവാൻ ശ്രീ ചൈതന്യമഹാപ്രഭുവി നോളം ആദ്ധ്യാത്മികവും പരിശുദ്ധവുമായ പമം ലോപം കൂടാതെ നൽകി ജനങ്ങളെ അനുഗ്രഹിച്ചിട്ടില്ല. 1848-ൽ ബംഗാൾ ദേശത്ത് ശ്രീ ചൈതന്യമഹാപ്രഭു അവതരിച്ചു. 48 വയസ്സ് വരെ മാത്രമേ ഈ ലോകത്തിൽ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. എന്നിട്ടും ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതത്തെ അഗാധമായി സ്വാധീനിച്ച, ആത്മീയാവബോ ധപരമായ ഒരു മഹാപരിവർത്തനത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ചെറുപ്പത്തിൽത്തന്നെ ഒരു സന്യാസിവര്യനെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ശ്രീ ചൈതന്യമഹാപ്രഭു, വിസ്മൃതിയിലാണ്ട പുരാതനമായ വൈദികവിജ്ഞാനത്തി
ന്റെ സാരം ഭാരതമൊട്ടാകെ പ്രചരിപ്പിക്കുന്നതിനായി തന്റെ 24-ാം വയസ്സിൽ കുടുംബാംഗങ്ങളെയും സ്നേഹിതന്മാ രെയും മറ്റും വിട്ടുപോന്നു. സർവവും ത്യജിച്ച് ഒരു ഉത്തമ സന്യാസിയായിരുന്നു ഭഗവാൻ ശ്രീ ചൈതന്യമഹാപ്രഭു. എങ്കിലും ഒരാൾക്ക് സ്വന്തം കുടുംബത്തിലും തൊഴിലിലും മറ്റു സാമൂഹ്യകാര്യങ്ങളിലും തുടർന്നുകൊണ്ടുതന്നെ ആ ത്മീയബോധത്തോടുകൂടി വർത്തിക്കാം എന്ന് അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കാലാതിവർത്തി യാണെങ്കിലും ആധുനിക ലോകത്തിന് അവ കൂടുതൽ പ് സക്തമാണ്. പരിശുദ്ധവും പരമാനന്ദ്രപദവുമായ ഭഗവത് പേമം ആർക്കും നേരിട്ടനുഭവിക്കുന്നതിനുതകുന്ന ഒരു പ്രായോഗിക പദ്ധതി അദ്ദേഹം പഠിപ്പിച്ചു. മഹാനായ ഈ സന്യാസിശഷ്ഠന്റെ അസാധാരണമായ ജീവിതചരിത വും അദ്ദേഹത്തിന്റെ ഉപദേശങ്ങളും ചുരുക്കത്തിൽ
പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥം.
ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്ത
Reviews
There are no reviews yet.